യുവമോര്‍ച്ച എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയും തൃശൂര്‍ മലബാര്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന – ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ അഭിലാഷ് കടങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ എം.വി ധനീഷ്,ബിജെപി മണ്ഡലം കമ്മറ്റിയംഗം വിനു ഇടുകാട്ട്, വിനീഷ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടുമാസത്തിനുള്ളില്‍ രണ്ടാമത്തെ സൗജന്യ നേത്ര പരിശോധന ക്യാമ്പാണ് സംഘടിപ്പിക്കുന്നത്.