അക്കിക്കാവ് നന്മ ക്ലബ് സൗജന്യ നേത്ര രോഗ-തിമിര നിര്‍ണയ ക്യാമ്പ് നടത്തി. കുന്നംകുളം സൈമണ്‍സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ അക്കിക്കാവ് സെന്റ് മേരീസ് കോളേജ് ഹാളില്‍ നടന്ന ക്യാമ്പില്‍ ഡോക്ടര്‍ ജിന്‍സി പരിശോധന നടത്തി. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗ നിര്‍ണ്ണയം നടത്തി. ക്യാമ്പിന് നന്മ ക്ലബ് ഭാരവാഹികളായ വി.എം.സുനില്‍, പി പ്രവീണ്‍ കുമാര്‍, എ.എം.നാസര്‍, അഡ്വ: കെ. രഞ്ജിത്ത്, ജമാല്‍, സഗീര്‍, കെ.എ.ജോതിഷ്, രാമകൃഷണന്‍രാജന്‍, കുട്ടന്‍, അപ്പു രേഖജയറാം, എന്നിവര്‍ നേതൃത്വം നല്‍കി.