പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍ റാണി മേനോന് മാക്സിവിഷന് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന് സാംസ്കാരിക കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പ് പുന്നയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍്റ് പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. ഷാജു ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. സുരേഷ് സ്വാഗതവും എ.എ.സുരേഷ് നന്ദിയും പറഞ്ഞു. റെറ്റിന, തിമിര രോഗനിര്‍ണയം, കണ്ണട ഒഴിവാക്കുവാനുള്ള ലാസിക് ചികിത്സ പരിശോധന, ഗ്ലോക്കോമ നിര്‍ണയം എന്നിവ പരിശോധന ഉണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണവും ചെയ്തു.