ഇരിങ്ങപ്പുറം യുവധാര കലാകായിക വേദിയുടെ ആഭിമുഖ്യത്തില്‍ സൗജന്യഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

 

കോട്ടപ്പടി ഇരിങ്ങപ്പുറം യുവധാര കലാകായിക വേദിയുടെ ആഭിമുഖ്യത്തില്‍ സൗജന്യഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.തൃശ്ശൂര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി സുമേഷ് ഉദ്ഘാടനം ചെയ്തു.10 വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.45 ദിവസത്തെ ക്യാമ്പില്‍ 100 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.ലഹരി കളിയിടങ്ങളോട് എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ടാണ് ഫുട്‌ബോള്‍ ക്യാമ്പ് നടത്തുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ വൈഷ്ണവ് അധ്യക്ഷനായി. രക്ഷാധികാരികളായ ദയാനന്ദന്‍ ടി ബി, ടി എസ് ഷെനില്‍, പി.പ്രദീപ് ഫുട്‌ബോള്‍ കോച്ച് രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT