സാഹോദര്യകേരളപദയാത്രയുടെ പ്രചരണാര്‍ത്ഥം വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി പെരുമ്പിലാവ് പൊറവൂര്‍ ഗ്രൗണ്ടില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി എ ബദറുദ്ദീന്‍ ഗോള്‍ പോസ്റ്റിലേക്ക് പന്തടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം സെക്രട്ടറി എം എ കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ഫുട്‌ബോള്‍ കോച്ച് അബ്ദുല്‍ ഫത്താഹ് , പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. എന്‍. സലാഹുദീന്‍, ജില്ലാ കമ്മറ്റിയംഗം ഷബീര്‍ അഹ്‌സന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികളും , ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. എം.കെ ഷഹ്രിയാര്‍ , എം എസ് മുസബ്ബ് , ഷിന്‍ഫാസ് , അബ്ദുള്‍ ഹാദി എന്നിവര്‍ നേതൃത്വം നല്‍കി.