കുന്നംകുളത്തെ എല്ലാ സംഘടനകളെയും കൂട്ടായ്മകളെയും ഉള്‍പ്പെടുത്തി കുന്നംകുളം നഗരസഭ, സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം, ചേമ്പര്‍ യൂത്ത് വിങ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സൗഹൃദ വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ കുന്നംകുളം പോലീസും, വനിതാ വിഭാഗത്തില്‍ കുന്നംകുളം നഗരസഭ വനിതാ കൗണ്‍സിലര്‍ ടീമും ജേതാക്കളായി. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ശനിയാഴ്ച വൈകിട്ട് കുന്നംകുളം ജവഹര്‍ സ്‌ക്വയറിലാണ് സൗഹൃദ വടംവലി മത്സരം സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ പി സാക്‌സണ്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാര്‍, കുന്നംകുളം പോലീസ്, ഫയര്‍ഫോഴ്‌സ്, വിവിധ സന്നദ്ധ സേവാ സംഘടനകള്‍, ലയണ്‍സ് ക്ലബ്ബ്, കോമേഴ്‌സ് സര്‍ക്കിള്‍, ചേംമ്പര്‍ യൂത്ത് വിങ്, നഗരസഭ കുടുംബശ്രീക്കാര്‍, ഹരിത കര്‍മ്മ സേന, സുഭിക്ഷ കാന്റീന്‍ അംഗങ്ങള്‍, തുടങ്ങിയ കുന്നംകുളത്തെ 25 കൂട്ടായ്മകളാണ് സൗഹൃദ വടംവലി മത്സരത്തില്‍ പങ്കെടുത്തത്.
Home Bureaus Kunnamkulam സൗഹൃദ വടംവലി മത്സരം; കുന്നംകുളം പോലീസും നഗരസഭ വനിതാ കൗണ്‍സിലര്‍ ടീമും ജേതാക്കള്‍