കടപ്പുറം ഗ്രാമപഞ്ചായത്തില്‍ സൗഹൃദ റോഡ് തുറന്നു

കടപ്പുറം ഗ്രാമപഞ്ചായത്തില്‍ സൗഹൃദ റോഡ് തുറന്നു. ബര്‍ദാന്‍ തങ്ങള്‍ റോഡിലെ താമസക്കാരുടെ പൂര്‍ണ്ണപിന്തുണയിലാണ് റോഡ്  യാഥാർത്ഥ്യമായത്. നൂറ് ശതമാനം ഗുണഭോക്താക്കളുടെ സാമ്പത്തിക സഹായത്താലാണ് റോഡ് നിര്‍മ്മിച്ചത്. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂര്‍ അലിയുടെ നേതൃത്വത്തിലായിരുന്നു പ്രര്‍ത്തനങ്ങള്‍. റോഡിനായി വിട്ട് നല്‍കുന്ന സ്ഥലത്തിന്റെ രേഖകള്‍ ഗ്രാമപഞ്ചായത്തിന് കൈമാറി. എ വി അഷ്‌റഫ്, വി ഹൈദ്രോസ് കുട്ടി എ വി അന്‍വര്‍,അബൂബക്കര്‍,ശിഹാബ്, നജീബ്, എക്‌സ്‌പോ സ്റ്റുഡിയോ ഉടമ സൈമണ്‍, സിനിമാക്കഥാകൃത്ത് സുരേഷ് കൊച്ചമ്മിണി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT