എന്‍ എസ് എസ് ക്യാമ്പിനോടനുബന്ധിച്ച് ചാലിശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്‍ എസ് എസ് ക്യാമ്പിന് വേദിയായ പെരുമണ്ണൂര്‍ ജി എല്‍ പി സ്‌കൂളില്‍ തേന്‍ കനി പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തോട്ടം നിര്‍മ്മിച്ചു. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സജീന ഷുക്കൂറിന്റെ ആശയത്തിലാണ് ഫലവൃക്ഷതൈ നട്ടത്. ശാസ്ത്രീയമായി കുഴിയെടുത്ത് വളപ്രയോഗം നടത്തിയാണ് തൈകള്‍ നട്ടത്.
കേവലം രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് കായ്ക്കുന്ന മരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടു ഉപകാരപ്രദമാകണമെന്ന ആശയത്തിലാണ് തേന്‍കതനി പദ്ധതി നടപ്പാക്കിയത്. പ്രിന്‍സിപ്പല്‍ ഡോക്ടര്‍സ സജീന ഷുക്കൂറിന്റെയും അധ്യാപകരായ മുകേഷ്വവി കെ , അബ്ദുല്ലത്തീഫ് പി വി , ഹംസ. സി എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ തസ്‌നി, ലീഡര്‍മാരായ ആര്യനന്ദ്, ശ്രേയ കൃഷ്ണ എന്നിവരുടെ പിന്തുണയും മേല്‍നോട്ടവും ഉണ്ട്.



