‘ഫിറോസിന്റെ സുഹൃത്തുക്കള്‍’ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പേരില്‍ മയ്യത്ത് പരിപാലനത്തിന് ആവശ്യമായ മുറി നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട ഫണ്ട് കൈമാറി. വടക്കേക്കാട് അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മയ്യത്ത് പരിപാലനത്തിന് ആവശ്യമായ മുറി നിര്‍മ്മിക്കുന്നത്. ഗായകന്‍ സലീം കോടത്തൂരും
ഫിറോസിന്റെ സുഹൃത്തുക്കള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിന്മാരും ഭാരവാഹികളും അംഗങ്ങളും ചേര്‍ന്നാണ് 85,000 രൂപയുടെ ചെക്ക് കൈമാറിയത്. അഭയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷെരീഫ് തെക്കെ കൊമ്പത്ത്, അഭയം എഞ്ചിനീയര്‍ കമറുദ്ധീന്‍ വട്ടം പാടം, ട്രസ്റ്റികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചെക്ക് ഏറ്റുവാങ്ങി.
Home Bureaus Punnayurkulam മയ്യത്ത് പരിപാലനത്തിന് ആവശ്യമായ മുറി നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട ഫണ്ട് കൈമാറി