കരിക്കാട് ഹെല്‍ത്ത് ആന്റ് വെല്‍നെസ് കേന്ദ്രത്തിന് ഫര്‍ണീച്ചറുകള്‍ സമ്മാനിച്ചു

ഉദ്ഘാടനത്തിനൊരുങ്ങിയ കരിക്കാട് ഹെല്‍ത്ത് ആന്റ് വെല്‍നെസ് കേന്ദ്രത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫര്‍ണീച്ചറുകള്‍ സമ്മാനിച്ചു. ഈ ആതുരാലയം നിര്‍മിച്ച ജനകീയ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ സി.ഗിരീഷ് കുമാര്‍, പഞ്ചായത്ത് അംഗം സൗദ അബൂബക്കര്‍ എന്നിവര്‍ക്ക് ബാങ്കിന്റെ ഗിഫ്റ്റ് കാര്‍ഡ് എ.സി.മൊയ്തീന്‍ എംഎല്‍എ കൈമാറി. അന്‍സാര്‍ സ്‌കൂളിന് എതിര്‍വശത്തുള്ള എച്ച്.എസ്.ടവറില്‍ ബാങ്കിന്റെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ബാങ്ക് നടപ്പാക്കുന്ന സര്‍വീസ് പദ്ധതികളുടെ ഭാഗമായാണ് ഫര്‍ണ്ണീച്ചര്‍ നല്‍കിയത്.
ബാങ്കിന്റെ നവീകരിച്ച ശാഖ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. റീജനല്‍ മാനേജര്‍ കെ. ശിവ ഷണ്‍മുഖ രാജ്, ചീഫ് മാനേജര്‍ എ.കെ.പ്രിയ, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍, പഞ്ചായത്തംഗം പ്രഭാത് മുല്ലപ്പിള്ളി, എജിഎം എസ്. അഭിമുത്തു,ബ്രാഞ്ച് മാനേജര്‍ മാത്യു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

ADVERTISEMENT