പഴഞ്ഞി കോട്ടോല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ട ആക്രമണം. മെയില്‍ നേഴ്സ് ഫൈസല്‍, ആംബുലന്‍സിലെ ജീവനക്കാരി അശ്വനി, ആശുപത്രി അറ്റന്‍ഡര്‍ അനിതകുമാരി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്.അച്ഛനെ ചികിത്സിക്കാനായി എത്തിയ അയിനൂര് സ്വദേശിയായ യുവാവും ഇയാള്‍ക്കൊപ്പം എത്തിയ രണ്ട് യുവാക്കളുമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ മെയില്‍ നഴ്സിന്റെ ഫോണ്‍ പിടിച്ച് വാങ്ങി ഓടി രക്ഷപ്പെട്ടതായും പറയുന്നു.