അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി 

കണ്ടാണശ്ശേരി – കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി  നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധവും പുഴു  അരിക്കുന്നതുമായ ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചാക്കില്‍ കെട്ടിയാണ് 12-ാം വാര്‍ഡില്‍ കുടുംബാരോഗ്യ കേന്ദ്രം ബസ്സ്‌റ്റോപ്പിന്റെ ചേര്‍ന്നുള്ള കാനയില്‍ നിക്ഷേപിച്ചിട്ടുള്ളത്. മറ്റം സെന്ററില്‍ ഗേള്‍സ് ഹൈസ്‌ക്കൂളിനടുത്ത് പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്‍ന്റിലേയും സമീപമുളഅള സ്ഥാപനത്തിലേയും മാലിന്യങ്ങളാണ് അതിഥി തൊഴിലാളികള്‍ പൊതു ഇടത്തില്‍ നിക്ഷേപിച്ചെതെന്ന് കണ്ടെത്തി.

സ്ഥാപന ഉടമയെ വിളിച്ചു വരുത്തി മാലിന്യം പൂര്‍ണമായും എടുത്ത് മാറ്റി പഞ്ചായത്തില്‍ പിഴ അടക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് അറിയിച്ചു. മെഡിക്കല്‍ ഓഫീസറും പൊതുജനാരോഗ്യ വിഭാഗം മേധാവിയും ആയ ഡോ.കെ.പി.ചിന്തയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍. ബിജു. ആശ പ്രവര്‍ത്തക കോമളം ശിവദാസന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ADVERTISEMENT