24.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kechery പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാര്‍ത്ത്യായിനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ചൊവ്വാഴ്ച

പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാര്‍ത്ത്യായിനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ചൊവ്വാഴ്ച

117

കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാര്‍ത്ത്യായിനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ചൊവ്വാഴ്ച ആഘോഷിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പുത്തില്ലത്തു വാസുദേവന്‍ എമ്പ്രാന്തിരി എന്നിവര്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. രാവിലെ 11 30 മുതല്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കായി പ്രസാദഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് ചുറ്റുവിളക്ക് നിറമാല ദീപാരാധ എന്നിവയും തുടര്‍ന്ന് മായാ ദേവി ബ്രാഹ്‌മിണി അമ്മയുടെ ബ്രാഹ്‌മിണി പാട്ടും ഭക്തജനങ്ങളുടെ കലാപരിപാടികളും അരങ്ങേറും.

ADVERTISEMENT
error: Content is protected !!