25 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kechery കേച്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

കേച്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

151

കേച്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്.
കേച്ചേരി പെട്രോള്‍ പമ്പിന് സമീപം ആനയെ കൊണ്ടുപോയിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച്  കാര്‍ യാത്രികരായ നാലു പേര്‍ക്കാണ് പരിക്കേറ്റത്. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശികളായ വരമ്പനകത്ത് വീട്ടില്‍ കറപ്പന്‍ മകന്‍ വിപിന്‍(43), തൈവളപ്പില്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ അനീഷ്(42), തൃത്താല ആലൂര്‍ സ്വദേശികളായ ചക്കിക്കാവില്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ മണികണ്ഠന്‍(42), കുണ്ടില്‍ ചിറ്റപ്പുറത്ത് വീട്ടില്‍ ഹരിദാസന്‍ മകന്‍ അനൂപ്(37) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ നാലു പേരെയും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു അപകടം

ADVERTISEMENT
error: Content is protected !!