ചാലിശ്ശേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജിസിസി ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചാലിശ്ശേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജിസിസി ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ജിസിസി അംഗങ്ങളോടൊപ്പം ഫുട്‌ബോള്‍, വോളിബോള്‍ അക്കാദമിയിലെ കുട്ടികളും പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ എ ഐ എഫ് എഫ് ഡി ലൈസന്‍സ് നേടിയ ആശിലിനെ ആദരിച്ചു. ജിസിസി പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറര്‍ ഇഖ്ബാല്‍, മുതിര്‍ന്ന അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT