ഗുരുവായൂരില്‍ ഗീതാമൃതം സംഘടിപ്പിച്ചു

ഗീത സത്സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗീതായജ്ഞത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ ഗീതാമൃതം സംഘടിപ്പിച്ചു. 2000 ഓളം ഭക്തര്‍ ഒത്തുചേര്‍ന്നാണ് ഭഗവദ്ഗീത പാരായണം ചെയ്തത്. തൃപ്പൂണിത്തുറ രാമസ്വാമിയായിരുന്നു ആചാര്യന്‍. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ. ലക്ഷ്മി ശങ്കര്‍, ടി.എസ്. രാധാകൃഷ്ണന്‍, ബദരിനാഥ് മുന്‍ റാവല്‍ജി ഈശ്വര പ്രസാദ്, നരസിംഹ അഡിഗ, പരമേശ്വരന്‍ അഡിഗ, ശ്രീധര്‍ അഡിഗ, സുബ്രഹ്‌മണ്യ അഡിഗ, ഗോപാലകൃഷ്ണ ഭട്ട് എന്നിവര്‍ പ്രഭാഷണം നടത്തി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ശ്രീഹരി തിരുപ്പതി, വിശ്വനാഥന്‍ കാലടി എന്നിവരെ ആദരിച്ചു. കണ്ണന്‍ സ്വാമി, ആര്‍. നാരായണന്‍, മോഹന്‍ദാസ് ചേലനാട്ട്, ശ്രീകുമാര്‍ പി. നായര്‍, ഡോ. സന്തോഷ് കൊല്ലങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT