പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ ബസേലിയന്‍ സ്റ്റാര്‍സ് കിന്റെര്‍ഗാര്‍ട്ടന്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി. 2024 – 2025 അദ്ധ്യയന വര്‍ഷത്തില്‍ കിന്റെര്‍ഗാര്‍ട്ടന്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ക്യാപ്പിങ് സെറിമണിയും സെന്റ് മേരീസ് കത്തീഡ്രല്‍ സഹ വികാരി .ഫാ ആന്റണി പൗലോസ് നിര്‍വഹിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഫെമി വര്‍ഗ്ഗീസ്, കെ.ജി. കോര്‍ഡിനേറ്റര്‍ ഷിന്റു ഷിജു, രമ്യാ സുനീഷ്, മറീന ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അധ്യാപകരായ ഷാനിബ റസാഖ്, വിന്ധ്യ രാജേഷ്, ദീപ്തി ജസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.