പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡി.എസ്. പഴമയും പുതുമയും എന്ന ആശയം ഉള്‍ക്കൊണ്ട് വയോജനങ്ങളും ഓക്‌സിലറി ഗ്രൂപ്പിനേയും ഉള്‍പ്പെടുത്തി തലമുറ സംഗമം നടത്തി. കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ ശ്രീജ മണികണ്ഠന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസി അഡ്വ. കെ രാമകൃഷ്ണന്‍ തലമുറ സംഗമം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ അഖിലമുകേഷ്, വാര്‍ഡ് മെമ്പര്‍മാരായ രജനി പ്രേമന്‍, വിജിത പ്രജി, കെ.എ. ജ്യോതിഷ്, ബിജു കോലാടി ,സുധന്യ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ശ്രീധരന്‍ മാസ്റ്റര്‍, അസി. സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി, രേവതി , പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വയോജനങ്ങളുടേയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.