ചാവക്കാട് വലിയ മുഴക്കത്തോടെയുള്ള പ്രകമ്പനം ഉണ്ടായ സ്ഥലം ജിയോളജി വകുപ്പ് സന്ദര്‍ശിച്ചു

ചാവക്കാട് തിരുവവത്ര പുതിയറയില്‍ വലിയ മുഴക്കത്തോടെയുള്ള പ്രകമ്പനം ഉണ്ടായ സ്ഥലത്ത് ജിയോളജി വകുപ്പ് സന്ദര്‍ശനം നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൈനിങ്& ജിയോളജിജിസ്റ്റ് ഡോക്ടര്‍ എ.കെ മനോജ് പറഞ്ഞു. ഭൂമിക്കടിയില്‍ സാധാരണ ഗതിയില്‍ നിരവധി ചലനങ്ങള്‍ ഉണ്ടാകും ഇത് ഭൂചലനമായി ബന്ധമില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് തഹസില്‍ദാര്‍ ടി.പി കിഷോറിന്റെ നേതൃത്വത്തില്‍ ജില്ലാ ജിയോളജിസ്റ്റ് ഡോക്ടര്‍ എ.കെ മനോജ,് ഹൈഡ്രോ ജിയോളജിസ്റ്റ് കെ ലീന, അസിസ്റ്റന്റ് ജിയോളജിസ് തുളസി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ADVERTISEMENT