ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ഉഷ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് വി.കെ.മോഹനന്‍ അധ്യക്ഷനായ യോഗത്തില്‍ പ്രിന്‍സിപ്പാള്‍ വൃന്ദ കെ വി. സ്വാഗതവും, പിടിഎ വൈ സ് പ്രസിഡണ്ട് സുധീപ് വി.സി, വളണ്ടിയര്‍ ലീഡര്‍മാരായ ആര്യ കെ.ജെ, ആര്യ കെ.എ, ഇമ്മാനുവല്‍.പി, ആര്യനന്ദ കെ.എം, അഭിനയ കെ. തുടങ്ങിയവര്‍ ക്യാമ്പാനുഭവങ്ങള്‍ പങ്കിട്ടു. ലീഡര്‍ ഗായത്രി കെ.ബാബു നന്ദിയും പറഞ്ഞു.ക്യാമ്പ് സമാപനത്തിന്റെ ഭാഗമായി പ്രിന്‍സിപ്പാള്‍ വൃന്ദ പതാക താഴ്ത്തി ക്യാമ്പവസാനിച്ചതായി പ്രഖ്യാപിച്ചു.
Home Bureaus Perumpilavu ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു