30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ‘മെല്‍തോ ദ് ഹായെ 2026’ ഞായറാഴ്ച നടക്കും

‘മെല്‍തോ ദ് ഹായെ 2026’ ഞായറാഴ്ച നടക്കും

64

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത് സുവിശേഷ മഹായോഗം മെല്‍തോ ദ് ഹായെ 2026 ഞായറാഴ്ച നടക്കും. 2017 ല്‍ ആരംഭിച്ച യോഗത്തിന്റെ പത്താം വാര്‍ഷീക യോഗമാണ് ഞായറാഴ്ച നടക്കുന്നത്.പഴഞ്ഞി പാലക്കല്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ മോര്‍ ബസേലിയോസ് നഗറില്‍
വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിക്കും. ഗാന ശുശ്രൂഷക്ക്

ശേഷം നടക്കുന്ന സുവിശേഷ യോഗം വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ ഉദ്ഘാടനം ചെയ്യും. ഫാ. തമ്പി മാറാടി വചന സന്ദേശം നല്‍കും. സുവിശേഷ യോഗത്തിന് കുടുംബ യൂണിറ്റ് ഭാരവാഹികളായ എ.വി ജോസ്, മണി ജോയ് , തങ്കമണി ജോസ് , സണ്ണി ചെറിയാന്‍ എന്നിവര്‍ നേതൃത്യം നല്‍കും.

 

ADVERTISEMENT
error: Content is protected !!