28.3 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk ലക്ഷത്തിന് തൊട്ടരികെ സ്വര്‍ണവില; ഇന്ന് പവന് 2440 രൂപയുടെ വര്‍ധനവ്

ലക്ഷത്തിന് തൊട്ടരികെ സ്വര്‍ണവില; ഇന്ന് പവന് 2440 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് 9,958 രൂപയാണ് വില.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

 

ADVERTISEMENT
error: Content is protected !!