27.2 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

72

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതോടെ നിലവില്‍ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്ന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിലെല്ലാം സ്വര്‍ണ വില കൂടുന്ന ട്രെന്റ് ആയിരുന്നു നിലനിന്നിരുന്നതെങ്കില്‍ ഇന്ന് അത് മാറി. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!