27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് ശ്രീകൃഷ്ണ കോളേജ് അധ്യാപകര്‍

ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് ശ്രീകൃഷ്ണ കോളേജ് അധ്യാപകര്‍

20

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന്റെ 62-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സന്തോഷും, കോളേജിലെ മലയാളം വിഭാഗം തലവന്‍ ഡോ.അഭിലാഷും ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സംഘം, ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിന് സാമ്പത്തിക സഹായം കൈമാറുകയും, ചൈതന്യയിലെ പ്രിയപ്പെട്ട കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും, അവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വദിക്കുകയും ചെയ്തു. ചടങ്ങില്‍ ശ്രീകൃഷ്ണ കോളേജിന്റെ 62-ാം വാര്‍ഷികം കേക്ക് മുറിച്ചും കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചും ആഘോഷിച്ചു. കൂടാതെ, കുട്ടികള്‍ക്കായി ഡോ.സന്തോഷിന്റെ നേതൃത്വത്തില്‍ ലഘുവായ കലാപരിപാടികളുടെ അവതരണവും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!