27 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു ഗ്രാം സ്വര്‍ണം നല്‍കാന്‍ 11,465 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 92,320 രൂപയായി കുറയുകയായിരുന്നു.

സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

ADVERTISEMENT
error: Content is protected !!