ഏപ്രീല്‍ 4 വൈകീട്ട് 6.30 ന് പ്രശസ്ത സിനിമാ നടന്‍ ടി.ജി.രവി നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പി.കൃഷ്ണദാസ് അധ്യക്ഷനാകും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മുഖ്യാതിഥിയാകും. തുടര്‍ന്ന് പുന്നപ്ര മരുതം തിയ്യറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന മാടന്‍ മോക്ഷം എന്ന നാടകം അരങ്ങേറും.ഏപ്രീല്‍ 5 ന് പഞ്ചമി തിയറ്റേഴ്‌സിന്റെ പൊറാട്ട്, ഏപ്രില്‍ 6 ന് കലവറ ചില്‍ഡ്രന്‍സ് തിയ്യറ്ററിന്റെ ക്രസന്റ് മൂണ്‍, ഏപ്രീല്‍ 7 ന് 7 മണിക്ക് എരമംഗലം സി.എം.എം യു.പി ഡ്രാമ ക്ലബ്ബിന്റെ മഴച്ചിറകുകള്‍, 7.30 ന് അന്തിക്കാട് നാടക വീടിന്റെ വെയ് രാജ വെയ് എന്നീ നാടകങ്ങള്‍ അരങ്ങേറും.
ഏപ്രീല്‍ 8 വൈകീട്ട് 6.30 ന് നടക്കുന്ന സമാപന സദസ് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി.അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ചെര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനാകും. എ.സി. മൊയ്തീന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ചടങ്ങില്‍ ഗ്രാമകം പുരസ്‌കാര സമര്‍പ്പണം നടക്കും. തുടര്‍ന്ന് യു.എ.ഇ മലയാളി ആര്‍ട്‌സ് ആന്റ് സോഷ്യല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ഫെമിനിസ്റ്റ് മാനിഫെസ്റ്റോ എന്ന നാടകം അരങ്ങേറും.നാടകോത്സവത്തോടൊപ്പം ചിത്ര രചനാ ക്യാമ്പ്, അഭിനയ പരിശീലന കളരി എന്നിവ നടക്കും.എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.കൃഷ്ണദാസ്,കണ്‍വീനര്‍ വി.വി.സുധീഷ്, പ്രബലന്‍ വേലൂര്‍, എന്‍.ബാബു എന്നിവര്‍ പങ്കെടുത്തു.