ഗ്രീന്‍ ആര്‍മിയുടെ ട്രേ ഞാറ്റടിക്ക് സ്വീകാര്യതയേറുന്നു. പുലിയന്നൂര്‍ പാടശേഖരത്തിലെ 40 ഏക്കര്‍ കൃഷിക്കുള്ള ട്രേഞാറ്റടി തുടങ്ങി. ഇത്തവണ 1,200 ഏക്കര്‍ മുണ്ടകന്‍കൃഷിക്കാണ് ഞാറ്റടിയൊരുക്കുന്നത്. സാധാരണ വിതയ്ക്കുന്ന രീതിയില്‍നിന്ന് കോള്‍പ്പാടശേഖരങ്ങളും ട്രേ ഞാറ്റടിയിലേക്ക് മാറുകയാണ്. ട്രേയില്‍ ഞാറ്റടി ചെയ്യുമ്പോള്‍ പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനാകുമെന്നും കര്‍ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. 2019-20-ലാണ് ഗ്രീന്‍ ആര്‍മി ട്രേ ഞാറ്റടി വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. യന്ത്രവത്കൃത ഞാറ്റടിക്ക് സബ്സിഡി നല്‍കാന്‍ ജില്ലാ ആസൂത്രണ സമിതി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30 വരെയുള്ള സീറോ വേസ്റ്റ് കാമ്പയിനിലൂടെ മാര്‍ച്ച് 31ന് കേരളം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനും ട്രേഞാറ്റടി സഹായകമാകുമെന്ന് ഗ്രീന്‍ ആര്‍മി മുഖ്യ സംയോജക് എം ആര്‍. അനൂപ് കിഷോര്‍ പറഞ്ഞു.*