പെങ്ങാമുക്ക് ചെറുവള്ളിക്കടവ് മാലിന്യക്കടവായതോടെ കര്‍ഷകര്‍ ദുരിതത്തിലായി.

Advertisement

Advertisement

കുളവാഴകളും പാഴ്‌ച്ചെടികളും നിറഞ്ഞ് പെങ്ങാമുക്ക് ചെറുവള്ളിക്കടവ് മാലിന്യക്കടവായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. പുഞ്ചകൃഷിക്ക് വെള്ളമെത്തിക്കുന്ന നൂറടിതോട്ടില്‍ കുളവാഴ നിറഞ്ഞതോടെ കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടശേഖരത്തെ വെള്ളം വറ്റിക്കാനായി കര്‍ഷകര്‍ നൂറാടിതോട്ടിലേക്കാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഈ വെള്ളം തോട്ടിലൂടെ പൊന്നാനി ബീയ്യംകെട്ടിലെത്തിയാണ് ശേഖരിക്കുന്നത്. കൃഷിക്ക് ആവശ്യമുള്ളപ്പോള്‍ തിരിച്ച് പമ്പിംങ്ങ് നടത്തും. കുളവാഴകള്‍ നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടതോടെ പമ്പിങ് കൃത്യമായി നടത്താനാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇത്തവണത്തെ കനത്ത മഴയില്‍ മങ്ങാട് പൊന്നം, വെട്ടിക്കടവ്, പെരുന്തുരുത്തി പുളിക്കകടവ് എന്നിവിടങ്ങളിള്‍ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം വരെ തടസപ്പെട്ടിരുന്നു. തോട്ടിലെ നീരൊഴിക്കിനുള്ള തടസങ്ങള്‍ മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.