ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി

grenade found under bridge

മലപ്പുറം ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി. തിങ്കളാഴ്ച വൈകിയിട്ട് മൂന്നരയോടെയാണ് സംഭവം. പന്താവൂര്‍ പാലത്തിന് താഴെ മത്സ്യം പിടിക്കാനെത്തിയ രാജേഷിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വോഡ് അടക്കമുള്ള ഉദ്ധ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

content summary ;  grenade  found under  bridge in Changaramkulam Malappuram 

ADVERTISEMENT