ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍. എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം റിട്ട: ഡെപ്യൂട്ടി അഡ്മിനേസ്ട്രര്‍ ആര്‍.നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
അഷ്ടപദി സംഗീതയജ്ഞ അനുരാധ മഹേഷ്, വാദ്യകലാകാരന്‍ ജയപ്രകാശ് ഗുരുവായൂര്‍, എടയ്ക്ക വാദകന്‍ തിരുവിലാമല ഹരി എന്നിവരെ ആദരിച്ചു. ജോതിദാസ് ഗുരുവായൂര്‍, ബാലന്‍ വാറണാട്ട്, തൃക്കാമ്പുരം ജയന്‍മാരാര്‍, അമ്പലപ്പുഴ വിജയകുമാര്‍, കാവില്‍ ഉണ്ണികൃഷ്ണവാര്യര്‍, ഏലൂര്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.