കുന്നംകുളത്ത് മസാജിങ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം ; 4 പേര്‍ അറസ്റ്റില്‍

 

കുന്നംകുളം ട്രഷറിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മസാജിങ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ 4 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ അബുസലിത്ത്, വിഷ്ണു, കസ്റ്റമറായി വന്ന റിയാസ് മുഹമ്മദ്, മിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.എസ് സിനോജ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവിലാണ് 2 ജീവനക്കാരെയും 2 കസ്റ്റമേഴ്‌സിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മസാജിങ് സെന്റര്‍. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.

ADVERTISEMENT