ആദ്യകാല ഓട്ടോ ഡ്രൈവര്‍മാരെ സഹായിക്കാനായി ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ കൂട്ടായ്മ രൂപീകരിച്ചു. അസുഖം മൂലം ദുരിതം പേറുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ കുടുംബത്തിന് ചികിത്സാസഹായം നല്‍കുന്നതിനായാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. പ്രസിഡണ്ട് ടി.കെ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.ആര്‍. മനോജ് അധ്യക്ഷതവഹിച്ചു. പി.ആര്‍. രാമചന്ദ്രന്‍, സി.കെ. ഉണ്ണിമോന്‍, പി.എസ്. സുമേഷ്, ടി.വി. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT