25.4 C
Kunnamkulam
Sunday, July 5, 2026
Home Bureaus Guruvayur ചിങ്ങ മഹോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

ചിങ്ങ മഹോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

 

ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിന് നടത്താറുള്ള ചിങ്ങ മഹോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റര്‍ അഡ്വ: രവിചങ്കത്ത്, സെക്രട്ടറി അനില്‍ കല്ലാറ്റ്, ബാലന്‍ വാറണാട്ട്, ജയപ്രകാശ് ഗുരുവായൂര്‍, കെ.കെ. വേലായുധന്‍, കെ. അരവിന്ദാക്ഷന്‍ മേനോന്‍, ശ്രീകുമാര്‍ പി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 501 പേര്‍ അടങ്ങുന്ന സംഘാടകസമിതിയാണ് രൂപീകരിച്ചത്. ഓഗസ്റ്റ് 17 നാണ് ചിങ്ങമഹോത്സവം. 201 മേള കലാകാരന്മാര്‍ അണിനിരക്കുന്ന മജ്ഞുളാല്‍ത്തറ മേളം, ശ്രീ ഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാര വിതരണം, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭക്തജന ഘോഷയാത്ര, ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ 501ഐശ്വര്യ വിളക്ക് സമര്‍പ്പണം, സമുദായ സമ്വനയജോതി തെളിയിയ്ക്കല്‍ തുടങ്ങിയ പരിപാടികളാണ് ചിങ്ങമഹോത്സവത്തില്‍ നടക്കുന്നത്.

ADVERTISEMENT
error: Content is protected !!