27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു

ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു

60

ത്രയോദശി ഊട്ടോടെ ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ സമാപിച്ചു. തന്റെ ആശ്രിതനായിരുന്ന ഒരു ഭക്തന് ഗുരുവായൂരപ്പന്‍ ശ്രാദ്ധം നടത്തുന്നുവെന്നാണ് ത്രയോദശി ഊട്ടിന്റെ സങ്കല്‍പ്പം. അന്നലക്ഷ്മി ഹാളില്‍ നടന്ന ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മത്തന്‍ പച്ചടി, മത്തന്‍ പൊടിത്തൂവല്‍, രസം, പിണ്ടിപ്പായസം എന്നീ വിഭവങ്ങള്‍ ത്രയോദശി ഊട്ടിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തില്‍ വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!