ഗുരുവായൂര്‍- ഇരിങ്ങപ്പുറം വില്ലേജ് ഓഫീസര്‍ ടി.കെ അനില്‍കുമാറിനെ ആദരിച്ചു

സംസ്ഥാന റവന്യൂ വകുപ്പിന്റെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ അവാര്‍ഡ് ലഭിച്ച ഗുരുവായൂര്‍- ഇരിങ്ങപ്പുറം വില്ലേജ് ഓഫീസര്‍ ടി.കെ അനില്‍കുമാറിനെ ബിജെപി കൗണ്‍സിലര്‍മാര്‍ ആദരിച്ചു. കൗണ്‍സിലര്‍മാരായ ശോഭ ഹരി നാരായണന്‍, പി.എം.കൃഷ്ണപ്രിയ എന്നിവര്‍ പൊന്നാട അണിയിച്ചു. മഹിള മോര്‍ച്ച നേതാക്കളായ ജ്യോതി രവീന്ദ്രനാഥ്, സിന്ധു ബാബു, സ്വപ്ന അനില്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

ADVERTISEMENT