25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ഹാട്രിക് തിളക്കത്തിൽ ഡോ. പി. രഞ്ജിത്ത്; തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം...

ഹാട്രിക് തിളക്കത്തിൽ ഡോ. പി. രഞ്ജിത്ത്; തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ

മികച്ച സ്റ്റേറ്റ് എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം മൂന്നാം തവണയും ചാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ ഡോ. പി രഞ്ജിത്തിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആര്‍. ബിന്ദുവില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം വകുപ്പിനുള്ള പുരസ്‌കാരം വി.എച്ച്.എസ്.ഇ.ക്കും ലഭിച്ചു.കഴിഞ്ഞ മാസം സ്ഥാനത്തു നിന്നു ഇറങ്ങിയെങ്കിലും, വ്യക്തിപരമായി 18 വര്‍ഷത്തെ എന്‍. എസ്.എസ്.ജീവിതത്തില്‍,സ്‌കൂള്‍ പ്രോഗ്രാം ഒഫീസര്‍ എന്ന നിലയില്‍ രണ്ടു തവണയും,സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ മൂന്നു തവണയും,സംസ്ഥാന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!