25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ഭണ്ഡാരം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ഭണ്ഡാരം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ഭണ്ഡാരം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന് മുന്നിലുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുത്തിക്കാട്ടുപറമ്പിലാണ് ഭണ്ഡാരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് പരിസരവാസികള്‍ ഭണ്ഡാരം കണ്ടെത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌കോഡും സ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടെയാണ് ഭണ്ഡാരം കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!