ഗുരുവായൂര്‍ നഗരസഭയ്ക്ക് 137.62 കോടി രൂപയുടെ ബജറ്റ്. ഗുരുവായൂരിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 137, കോടി 62,09,452 രൂപ വരവും 103,കോടി 33,42,000 രൂപ ചെലവും 34 കോടി 28,67,452 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആധുനിക ഓഫീസ് സമുച്ചയത്തിന് 52 കോടി 50 ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയ്ക്ക് ഒരു കോടി 50 ലക്ഷം, മൃഗസംരക്ഷണ മേഖലയ്ക്ക് 58 ലക്ഷം, മത്സ്യബന്ധന മേഖലയ്ക്ക് 27 ലക്ഷം, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഒരുകോടി പത്ത് ലക്ഷം, വനിതാ ശാക്തീകരണത്തിന് 58 ലക്ഷം,
ശിശു വികസനത്തിന് 90 ലക്ഷം എന്നിങ്ങനെ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. അതേസമയം ചട്ടപ്രകാരമല്ല ബജറ്റ് അവതരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതേ തുടര്‍ന്നുണ്ടായ ഏറെ നേരത്തെ ബഹളത്തിനൊടുവിലാണ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ജ്യോതിരാജ് ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിക്കാത്ത ബജറ്റാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ച ശനിയാഴ്ച നടക്കും.



