27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk അപകടസൂചനയോ അതോ അപകടക്കെണിയോ?

അപകടസൂചനയോ അതോ അപകടക്കെണിയോ?

വേലൂര്‍ പാത്രമംഗലം-തോന്നല്ലൂര്‍ റോഡില്‍ തല തിരിഞ്ഞിരിക്കുന്ന അപകട സൂചനാ ബോര്‍ഡ് അപകട ഭീഷണി ഉയര്‍ത്തുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഇത്തരത്തിലുള്ള അനാസ്ഥ കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കുന്നുവെന്ന് ആരോപണം. പ്രദേശത്തെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന തോന്നല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള വളവിലാണ് ബോര്‍ഡ് തല തിരിച്ച് വെച്ചിരിക്കുന്നത്. ഓരോ ദിവസവും രാത്രിയും പകലുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അത്യന്തം അപകടമേഖലയായതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് വളവിലായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോഴോ മറിഞ്ഞു വീണ ബോര്‍ഡ് പിന്നീട് യഥാവിധി സ്ഥാപിക്കാന്‍ കഴിയാത്തതാണ് ആപത്ത് ക്ഷണിച്ചു വരുത്തുന്നതെന്നും ആരോപണമുണ്ട്.

ADVERTISEMENT
error: Content is protected !!