26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur പിതൃസ്മൃതി പുരസ്കാരം ഡോ. കലാമണ്ഡലം ഗോപിക്ക്; മാതൃസ്മൃതി പുരസ്കാരം കലാമണ്ഡലം സരസ്വതിക്കും

പിതൃസ്മൃതി പുരസ്കാരം ഡോ. കലാമണ്ഡലം ഗോപിക്ക്; മാതൃസ്മൃതി പുരസ്കാരം കലാമണ്ഡലം സരസ്വതിക്കും

82

കര്‍ക്കടക വാവ് ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ നല്‍കിവരുന്ന പിതൃസ്മൃതി പുരസ്‌കാരത്തിന് കഥകളി ആചാര്യന്‍ ഡോ. കലാമണ്ഡലം ഗോപിയേയും മാതൃസ്മൃതി പുരസ്‌കാരത്തിന് കലാമണ്ഡലം സരസ്വതിയേയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് രണ്ട് പുരസ്‌കാരങ്ങളും. തെക്കുമുറി മാധവന്‍ നായരുടെ സ്മരണാര്‍ത്ഥമാണ് പിതൃ സ്മൃതി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടിയൂര്‍ സുശീലമ്മയുടെ സ്മരണാര്‍ത്ഥമാണ് മാതൃ സമിതി പുരസ്‌കാരം നല്‍കുന്നത്. ആഗസ്റ്റ് 12 ന് ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന പിതൃസ്മൃതി സദസ്സില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമന്‍ നായര്‍, അഡ്വ: രവി ചങ്കത്ത്, അനില്‍ കല്ലാറ്റ്, ബാലന്‍ വാറണാട്ട്, നിര്‍മ്മല നായ്ക്കത്ത്, ശശി കേനാടത്ത്, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, ഗീത ഹരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!