ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ബുധനാഴ്ച ആഘോഷിക്കും. രാവിലെ 9.35 മുതല്‍ 11.40 വരെയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. പുത്തരി പായസം തയ്യാറാക്കുന്നതിന് 2.88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 1200 ലിറ്റര്‍ പുത്തരി പായസമാണ് തയ്യാറാക്കുന്നത്. ഒരു ലിറ്ററിന് 240 രൂപയാണ് വഴിപാട് നിരക്ക്. മിനിമം കാല്‍ ലിറ്റര്‍ പായസത്തിന് 60 രൂപയാണ്. ഒരാള്‍ക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.