ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയ്ക്ക് ഒടുവില്‍ ശാപമോക്ഷം

മൂന്ന് പതിറ്റാണ്ടിലേറെയായി ഫയലുകളില്‍ വിശ്രമിച്ചിരുന്ന ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയ്ക്ക് ഒടുവില്‍ ശാപമോക്ഷം. പദ്ധതി മരവിപ്പിച്ച് 2019ല്‍പുറപ്പെടുവിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡ് ഔദ്യോഗികമായി റദ്ദാക്കി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ഉത്തരവിന്റെ പകര്‍പ്പ് അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ADVERTISEMENT