ഗുരുവായൂരില്‍ ഭണ്ഡാരം വരവ് 4.72 കോടി; രണ്ടു കിലോയിലധികം സ്വര്‍ണവും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി 47,269,284 രൂപയും 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണവും 10കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 5 ഉം അഞ്ഞൂറിന്റെ 48 ഉം കറന്‍സികളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇതിനുപുറമേ ഇ-ഭണ്ഡാരം വഴി 350,212 രൂപയും ലഭിച്ചു.