ഗുരുവായൂരപ്പന് ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും സമര്‍പ്പിച്ചു

അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരപ്പന് ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും സമര്‍പ്പിച്ചു. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വെണ്ണയും അപ്പവും സമര്‍പ്പിച്ച ശേഷം എഴുന്നള്ളിപ്പ് ആരംഭിച്ചു. ജസ്റ്റിസ് സോമരാജന്‍, നടന്‍ ശിവജി ഗുരുവായൂര്‍, മുന്‍ എംഎല്‍എ രാജന്‍ ബാബു തുടങ്ങി പത്തോളം പേര്‍ വെണ്ണയും അപ്പവുമായി എഴുന്നള്ളിപ്പിന് മുന്നില്‍ അണിനിരന്നു.

ADVERTISEMENT