വേലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ബഡ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. സിനിമ ടെലിവിഷന്‍ താരം അഖിലേഷ് തയ്യൂര്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കര്‍മലാ ജോണ്‍സണ്‍ , ഭരണസമിതി അംഗങ്ങളായ ബിന്ദു ശര്‍മ്മ, ശുഭാ അനില്‍കുമാര്‍ പിടിഎ പ്രസിഡന്റ് ജോസ് എ ജെ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍ വിദ്യ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.