എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും തൃശൂര്‍ ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി നഫീസ നിര്‍വ്വഹിച്ചു. കുണ്ടന്നൂര്‍ തുരുത്ത് വനിതാ വ്യവസായ കേന്ദ്രത്തിലാണ് വനിത ഫിറ്റ്‌നസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, അംഗങ്ങളായ ഇ.എസ്.സുരേഷ്, പി.എം സജി, എം.പി. അജയന്‍, സ്വപ്ന പ്രദീപ്, കെ.ബി ബബിത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി.ഫ്രാന്‍സിസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, എന്നിവര്‍ സംസാരിച്ചു.