25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk തൃശ്ശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 62 കാരി മരിച്ചു

തൃശ്ശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 62 കാരി മരിച്ചു

176

തൃശ്ശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വീണ്ടം എച്ച്1 എന്‍ 1 പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, എടപ്പാള്‍, തവനൂര്‍,പൊന്നാനി തുടങ്ങിയ മേഖലകളില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോ?ഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ADVERTISEMENT
error: Content is protected !!