അക്കിക്കാവ് കപ്പൂര്‍ ശ്രീലക്ഷ്മി ബാലനരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. കാലത്ത് മേല്‍ശാന്തി പെരുമ്പിള്ളി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ചടങ്ങുകളോടെ നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. പൂജിച്ച നെല്‍ക്കതിര്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ആഘോഷങ്ങള്‍ക്ക് ക്ഷേത്ര ഭരണസമിതി നേതൃത്വം നല്‍കി. എട്ടാം തിയ്യതി ഞായറാഴ്ച കാലത്ത് 8.30 ന് നിറപുത്തരി ആഘോഷിക്കും. പുത്തരി പായസ നിവേദ്യവും ഉണ്ടായിരിക്കും.