പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂര്‍ മത്രംങ്കോട്ട് വീട്ടില്‍ ഹൈദര്‍ ഹാജി നിര്യാതനായി

പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂര്‍ മത്രംങ്കോട്ട് വീട്ടില്‍ ഹൈദര്‍ ഹാജി നിര്യാതനായി. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തീര്‍ത്തും വിശ്രമത്തില്‍ ആയിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്. ഹൈസണ്‍ മോട്ടോഴ്‌സ്,ഫാമിലി ഫുഡ് സെന്റര്‍ ഖത്തര്‍, ഐ.ഇ.എസ്. ചിറ്റിലപ്പിള്ളി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക അംഗമാണ്. കുന്നംകുളം യൂണിറ്റി ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇന്ന് വൈകീട്ട് ദോഹയില്‍ കബറടക്കം നടക്കും.

ADVERTISEMENT