ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡ് പെരുമണ്ണില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച 7 -ാ മത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു. രാമച്ചം പറമ്പില്‍ സീത കൃഷ്ണനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സുനിത ഉണ്ണികൃഷ്ണന് അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്ല്യംസ് ജില്ലാപഞ്ചായത്ത് അംഗം എ വി വല്ലഭന് എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി ജോസ്, പഞ്ചായത്തംഗങ്ങളായ ടി.പി.പ്രജീഷ് പി.എസ്.സന്ദീപ്, സ്മിത ഷാജി, അഞ്ജു പ്രേമദാസ്, മാഗി ജോണ്സണ് എന്‍.എസ്. ജിഷ്ണു വി.പി. ലീല നാന്‍സി ആന്റണി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



